പല കാരണങ്ങളാലും പല സമയത്തും, ഭാര്യയെയും മകനെയും നാട്ടില്‍ ആക്കിയിട്ട് എനിക്ക് എന്റെ ജോലി സ്ഥലത്ത് ഒറ്റയ്ക്ക് നില്‍കേണ്ടി വന്നിട്ടുണ്ട്. ഈയിടെ രണ്ടാമത്തെ പ്രസവത്തിനു സമയം അടുത്തപ്പോള്‍ അവളെ ഞാന്‍ നാട്ടില്‍ ആക്കിയിട്ട് തിരിച്ചു പോന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം എന്റെ ഒരു സുഹൃത്ത് എനിക്ക് ഫോണ് ചെയ്തു. കുറെ കാലങ്ങള്‍ക്ക് ശേഷമാണ് ഞങ്ങള്‍ സംസാരിക്കുന്നത്. മറ്റൊരു സുഹൃത്തിനെ എവിടെയോ വച്ച് കണ്ടപ്പോള്‍ അവന്‍ എന്റെ നമ്പര്‍ കൊടുത്തതാണ്. പരസ്പരം കുടുംബത്തിന്റെയും ജോലിയുടെയും വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ എന്റെ ഭക്ഷണത്തെക്കുറിച്ചും അവന്‍ ചോദിച്ചു. ആ സംസാരം അങ്ങനെ തന്നെ എഴുതാം.
അവന്‍: ഭക്ഷണമൊക്കെ ഇപ്പൊ എങ്ങനാ ?
ഞാന്‍ : അതൊരു വല്ലാത്ത കുഴഞ്ഞ കഥയാ, കേള്‍ക്കാന്‍ സമയം ഉണ്ടോ ?
അവന്‍: നീ പറയെടേയ് ....
ഞാന്‍: തല്‍ക്കാലം ഒരു ചായയോ കാപ്പിയോ മതിയെങ്കില്‍ അത് ഞാന്‍ ഉണ്ടാക്കും.
അവന്‍ : അത് വലിയ കാര്യമല്ലല്ലോ ? ബ്രേക്ഫാസ്റ്റ്-ഓ ?
ഞാന്‍: ബ്രേക്ഫാസ്റ്റ് തനിയേ ഉണ്ടാക്കണം.
അവന്‍ : അത് ശരി, ലഞ്ച് മെസ്സീന്നാണോ ?
ഞാന്‍ : അല്ലെടേ, വീട്ടില്‍ തന്നെ. പക്ഷെ, ലഞ്ച് ഉണ്ടക്കാന്‍ എന്നെ ആരും സഹായിക്കാറില്ല.
അവന്‍ : ഓഹ്ഹോ, അപ്പൊ ഡിന്നര്‍ ?
ഞാന്‍ : ഡിന്നര്‍ ആണ് രസം, ഇപ്പോള്‍ അത് കഴിക്കുന്നവന്‍ തന്നെയാ ഉണ്ടാക്കുന്നത്. പിന്നെ വല്ലപ്പോളും അടുത്തുള്ള ഹോട്ടലിലെ കുക്കിനോട് ബിരിയാണി ഉണ്ടാക്കിത്തരാന്‍ പറയും. ചുരുങ്ങിയ സമയത്തിനുള്ളില്‍ അവന്‍ നല്ല ചൂടോടെ സാധനം പൊതിഞ്ഞു കയ്യില്‍ തരും. കാര്യം, അവന്റെ ബിരിയാണി ഒക്കെ നല്ല ടെയ്സ്ടാ....., എനിക്കിഷ്ട്ടവുമാ. പക്ഷെ, ബിരിയാണി പൊതിഞ്ഞെടുത്തു കയ്യില്‍ തരുമ്പോ അവനൊരു പറയലുണ്ട്..... "എഴുപത്തഞ്ചു രൂപാ..". അതാ എനിക്ക് തീരെ പിടിക്കാത്തത്, അത് കൊണ്ട് തന്നെ ഇത് വല്ലപ്പോളും എന്നല്ലാതെ എപ്പോഴും കേള്‍ക്കാന്‍ എനിക്കിഷ്ട്ടവുമല്ല.
അവന്‍ : അങ്ങനെ വരട്ടേ, അപ്പൊ ശരിക്കും കുഴഞ്ഞു മറിഞ്ഞു കിടക്കുവാ...
ഞാന്‍: അതെ, അതെ....
സത്യത്തില്‍, ഇങ്ങനെ പറഞ്ഞിരിക്കുമ്പോള്‍ ഞാന്‍ കാള്‍ ബില്ലിനെ പറ്റി ആലോചിക്കുന്നില്ലായിരുന്നു. ഞാന്‍ അറ്റന്‍ഡ് ചെയ്ത കാള്‍ അല്ലേ, ഞാന്‍ എന്തിനു ആലോചിക്കണം. റോമിംഗ് ഒന്നും അല്ലല്ലോ..... പക്ഷെ, അവന്‍ ഈ കാര്യം വളരെ വിശദമായി തന്നെ ആലോചിച്ചു എന്ന് തോന്നുന്നു. പിന്നെ ഒരിക്കല്‍ വീണ്ടും സംസാരിക്കാം എന്ന് പറഞ്ഞു അവന്‍ ഫോണ് വച്ചതിനു വേറെ ഒരു കാരണം ഞാന്‍ കാണുന്നില്ല.
good one.. :)
ReplyDeletehihihi ottakkanu veppum theettiyum allle ?
ReplyDeletethanx nishu & swapna......
ReplyDelete